ലോകം മുഴുവൻ വിരൽത്തുമ്പിലെത്തിയ കാലം അതിരുകളില്ലാത്ത ലോകക്രമത്തിൽ കുതിച്ച് കൊണ്ടിരിക്കുകയാണ് മനുഷ്യർ സമയമില്ലാത്ത കാലത്ത് ഓടിത്തളരുകായാണ് നാം.ജീവിതത്തിരക്കി നിടയിൽ വീണുപോകുന്നു ചുറ്റുമുള്ള പലരും എത്ര നൈമിഷികമീ ജീവിതം.സർട്ടിഫിക്കറ്റുകളും സമ്പത്തും സമാധാന ദായകമല്ലെന്ന് സ്വജീവിതം തന്നെ സാക്ഷി.അസമാധാനം ആത്മഹത്യയിലേക്കും ലഹരിയുടെ മായാവലയത്തിലും എത്തിച്ച നിരവധി ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്.ജീവിതലക്ഷ്യം തിരിച്ചറിയൽ വഴി മാത്രമാണ് സമാധാനവും സുരക്ഷിതവുമായ ജീവിതം സാധ്യമാവൂ.സർവ്വലോക സൃഷ്ടാവും നിയന്താവുമായ അല്ലാഹു മാനവർക്ക് മാർഗ്ഗദര്ശനമായി ഇറക്കിയ വിശുദ്ധ ക്വുർആനും പ്രവാചക ചര്യയും ജീവിതവെളിച്ചം നൽകുമെന്നത് ചരിത്രത്തിൻറെ നിഴലിൽ ജീവിച്ച പ്രവാചകനും അനുയായികളും സാക്ഷിയാണ്.ആറാം നൂറ്റണ്ടിലെ ഇരുണ്ട മനുഷ്യർ മാതൃകാപുരുഷന്മാരായി മാറ്റിയ ദർശനത്തിന് മാത്രമേ നമ്മെയും മാറ്റാൻ സാധിക്കുകയുള്ളൂ.പരിവർത്തനത്തിന്റെ പടപ്പാട്ടുകായി തൗഹീദിൻറെ വെള്ളിവെളിച്ചമേന്തി കേരളക്കരയിൽ നവോത്ഥാനത്തിൻറെ ചരിത്രം രചിച്ച പണ്ഡിതവര്യന്മാരുടെ പിന്മുറക്കാർ ജീവിതോപാധിതേടി കടൽകടന്നെത്തിയ പ്രവാസിസമൂഹത്തിലും പ്രബോധനത്തിൻറെ പ്രയാണം അനുസ്യൂതം തുടരുകയാണ്.മുത്ത്നബിയും അനുചനൻമാരും ജീവിച്ച സഊദി അറേബിയയുടെ മണ്ണിൽ തലസ്ഥാന നഗരിയിൽ തൗഹീദിൻറെ ആദർശം നെഞ്ചേറ്റി ഇസ്‌ലാഹി പ്രബോധനം നിർവ്വഹിക്കുകയാണ് റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോ ഓഡിനേഷൻ കമ്മിറ്റി.നന്മയുടെ പാതയിലേക്ക് പ്രവാസി സമൂഹത്തെ കൈപിടിച്ച് നടത്താൻ ജീവിതത്തിരക്കുകൾക്കിടയിലെ സമയവും ചിന്തയും അദ്ധ്വാനവും സമ്പത്തും ചെലവഴിച്ച് നിരവധി പഠന പ്രബോധന സേവന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ ഈ എളിയ ശ്രമം നടത്തുകയാണ് ഈ കൂട്ടായ്‌മ.
RICC is coordinating various da’awa activities in Riyadh area to spread Islam within expatriate community especially from Kerala exactly as per the Qur’an and Sunnah on the method of Salafs . There are various sub divisions under the co-ordination committee namely Da’awa, QHLC, Creative forum & Peace radio, IT& Proffesional, Education, Punyam,Umra&Sicial media,Niche of truth, Student Wing and Event Management .
Riyadh Islahi Center Co ordination committee is coordinating various da’wa activities in Riyadh area to spread Islam within expatriate community especially from Kerala exactly as per the Quran and Sunnah on the method of Salafs . There are various sub divisions under the co-ordination committee namely Da’wa, QHLC, PR& Media, IT& Publicity, Education and Student Wing, Event Management and CD& Publication.
അന്ധകാരനിബിഡമായ മനസ്സുകളിൽ പ്രകാശത്തിൻറെ പ്രഭചൊരിഞ്ഞ വിശുദ്ധ ഗ്രന്ഥം, അധർമ്മങ്ങളുടെ തടവറയിൽ ജീവിച്ചവരെ ധാർമ്മിക മൂല്യങ്ങളുടെ മഹിത മാതൃകകളാക്കി മാറ്റിയ വിശുദ്ധ ക്വുർആനും പ്രവാചക ചര്യയും ക്രമാനുഗതമായി പഠിക്കാൻ ഈ കൂട്ടായ്‌മ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പദ്ധതി ക്വുർആൻ ഹദീസ് ലേർണിംഗ് കോഴ്‌സ്.ഏതൊരാൾക്കും ലളിതമായി പഠിക്കാൻ പറ്റാവുന്ന രീതിയിൽ തയ്യാറാക്കിയ സിലബസ് പത്ത് ഘട്ടങ്ങൾ പിന്നിടുന്നു. സഊദി അറേബ്യാക്കകത്തും പുറത്തും നിന്നുള്ള ആയിരങ്ങൾ പഠിതാക്കളായുള്ള പദ്ധതിയുടെ ഭാഗമായി നിരവധി കേന്ദ്രങ്ങളിൽ ക്ളാസുകൾ നടക്കുന്നതിനോടൊപ്പം ഓൺലൈൻ സംവിധാങ്ങൾ വഴി കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം പരിശീലന ക്ലാസുകളും നടക്കുന്നു. പരീക്ഷകൾ ഓൺലൈൻ സംവിധാനമ വഴി ആയതിനാൽ ലോകത്തെവിടെനിന്നും ഈ ക്വുർആൻ ഹദീസ് സംരംഭത്തിൻറെ ഭാഗമാവാൻ സാധിക്കും.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിശ്വാസത്തെ മലീമസമാക്കിയിരിക്കുന്നു. മതത്തിൻറെ അടിസ്ഥാനപ്രമാണങ്ങൾ മറന്ന് കേട്ട് കഥകളുടെ പിറകെ പോവുന്ന സാമൂഹ്യ അന്തരീക്ഷം എത്രമേൽ അപകടകരമാണ്. തൗഹീദെന്ന മഹാനുഗ്രഹം തകർക്കും വിധം അറിഞ്ഞും അറിയാതെയും വിശ്വാസ കാര്യങ്ങൾ മലീമസമാക്കുന്നു. ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് ദീൻ പഠിക്കാനും പ്രചരിപ്പിക്കാനും ഈ കൂട്ടായ്‌മയുടെ വിവിധ ദഅവ സംരംഭങ്ങൾ നമുക്ക് മുന്നിലുണ്ട്.വിവിധ വിഷയങ്ങളിലെ വിജ്ഞാന വേദികൾ, കുടുംബ സംഗമങ്ങൾ, പണ്ഡിതന്മാരുടെ ആഴത്തിലുള്ള വിജ്ഞാന സദസ്സുകൾ, പഠന കോഴ്‌സുകൾ തുടങ്ങി ഇസ്‌ലാമിക അധ്യാപനങ്ങൾ പഠിക്കാനും പ്രബോധനം ചെയ്യാനും നമുക്ക് കുടുംബത്തോടൊപ്പം സമയം കണ്ടെത്താം.
തിരക്ക് പിടിച്ച പ്രൊഫഷണൽ ജീവിതത്തിനിടയിൽ നമ്മുടെ ജീവിതാനുഗ്രഹങ്ങൾ സമ്മാനിച്ച നാഥനെ അറിയാനും നമ്മെപ്പോലെ തിരക്കുള്ള ജീവിതം നയിക്കുന്നവർക്ക് മതപരമായും ഭൗതികമായും ഗൈഡൻസുകൾ നൽകാനും വർക്ക്ഷോപ്പ്, ഫാമിലി ഗാതറിംഗ് തുടങ്ങി പ്രൊഫഷണൽസ് സംഗമങ്ങൾ നാം സംഘടിപ്പിക്കുന്നു
അറിവ് ജീവിതോപാധികണ്ടെത്താൻ മാത്രമല്ല, ജീവിത ലക്ഷ്യം തിരിച്ചറിയാൻ കൂടിയാണ്.നാഥനെയറിഞ്ഞു ജീവിതം ചിട്ടപ്പെടുത്താൻ നമ്മുടെ മക്കളെ പ്രാപ്തമാക്കുകയാണ് വിവിധ വിദ്യാഭ്യാസ സംരംഭങ്ങൾ ക്വുർആൻ, ഹിഫ്ദ്, അറബി ഭാഷ, ഇസ്‌ലാമിക വിജ്ഞാനീയങ്ങൾ ഉൾകൊള്ളുന്ന പാഠ്യപദ്ധതി സാങ്കേതിക വിദ്യയും ആധുനിക പഠന രീതികളും കോർത്തിണക്കിയ പഠനരീതി പരിചയസമ്പന്നരായ അധ്യാപകർ.സുലൈ, മലാസ്, നസീം തുടങ്ങി റിയാദിലെ വിവിധ പ്രദേശങ്ങളിൽ ആർ.ഐ.സി.സി മദ്രസകൾക്ലാസ്സുകൾ വെള്ളി ശനി ദിവസങ്ങൾ. നാല് മുതൽ 12 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥി സൗഹൃത അന്തരീക്ഷത്തിൽ പഠന സൗകര്യം.വിദ്യാർത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ പാഠ്യേതര പ്രവർത്തനങ്ങൾ കലാ കായിക സാഹിത്യ മത്സരങ്ങൾ വിനോദ പഠന യാത്രകൾ അധ്യാപക രക്ഷാകർതൃ സമിതികൾ, പാരന്റിങ്, അധ്യാപക പരീശീലനം.
മക്കളെന്നത് അഭിമാനമാണ് സന്തോഷവും ആഹ്ലാദവും അവരുടെ വളർച്ചയും നേട്ടങ്ങളും അഭിമാനപൂർവ്വം ഓർക്കാനും പറയാനും കൊതിക്കുന്നവരാണ് രക്ഷിതാക്കൾ. ആധുനിക ലോകത്ത് അവരെ നന്നായി വളർത്താനും നന്മയുടെ പാതയിൽ നിലനിർത്താനും പാട്പെടുകയാണ് നമ്മൾ ഓരോരുത്തരും. പ്രാർത്ഥനാ നിർഭരമായ മനസ്സുകൾക്കൊപ്പം നന്മയുടെ കൂട്ടത്തിൽ നമ്മുടെ മക്കളും ഉണ്ടാവണം ആൺകുട്ടികളും പെൺകുട്ടികളും. നമ്മുടെ മക്കളെ നന്മയുടെ പ്രയോക്താക്കളും പ്രചാരകരും ആക്കാനുള്ള പരിശ്രമങ്ങൾ ഈ കൂട്ടായ്‌മയിൽ സജീവമായുണ്ട്. ജീവിത ലക്ഷ്യവും മാർഗ്ഗവും ബോധ്യപ്പെടുത്തി, നല്ല വിശ്വാസിയും മക്കളും വിദ്യാർത്ഥിയും ഒക്കെയായി നന്മയുള്ള മനസ്സുകളെ വളർത്തിയെടുക്കാൻ വിവിധങ്ങളായ പദ്ധതികൾ നമുക്കുണ്ട്. മക്കളെ അതിൻറെ ഭാഗമാക്കാൻ ബോധപൂർവ്വം ശ്രമിക്കേണ്ടത് നമ്മളാണ്, കുടുംബത്തിലും സുഹൃദ് വലയത്തിലും ഉള്ള കുട്ടികളെക്കൂടി ഈ കൂട്ടായ്‌മയുടെ നന്മ പകരാൻ നമുക്ക് പരിശ്രമിക്കാം.
Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua.
Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua.